veedu

വക്കം: അനശ്വര ഗായകൻ കെ.പി. ബ്രഹ്മാനന്ദന് ജന്മനാട്ടിൽ സ്മാരകമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കം. കലാ കൈരളിയ്ക്ക് ഒരു പിടി ഭാവഗാനങ്ങളിലൂടെ നല്ല രീതിയിലുളള സംഭവാനകൾ അദ്ദേഹം നൽകിയിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ പേരിൽ ഒരു സമാരകം എന്നത് ഓ‌ർമ്മ മാത്രമാണ്. പാണൻമുക്ക് ഭജമഠം റോഡ് കെ.പി. ബ്രമാനന്ദൻ റോഡെന്ന് പണ്ട് നാമകരണം ചെയ്തിരുന്നു. എന്നാൽ ഇതു സൂചിപ്പിക്കുന്ന ഒരു ഫലകം പോലും നിലവിലവിടെയില്ല. കെ.പി. ബ്രഹ്മാനന്ദന് സ്മാരകം പണിയണമെന്ന ആവശ്യം നിരവധി വർഷങ്ങളായി ഉന്നയിക്കുന്നതാണ്. എന്നാൽ ബന്ധപ്പെട്ട അധികാരികളും മറ്റാൾക്കാരോ ഈ ആവശ്യത്തെ തിരിഞ്ഞുനോക്കിയിട്ടില്ല. കൂടാതെ അദ്ദേഹം താമസിക്കുന്ന ഭജനമഠത്തെ വീടും ജീർണ്ണാവസ്ഥയിലാണ്. ഇതും അദ്ദേഹത്തിന്റെ സ്മാരമായി സംരക്ഷിക്കണമെന്നും ആവശ്യമുണ്ട്.