തിരുവനന്തപുരം:കേരള റീട്ടെയിൽ ഫൂട്ട് വെയർ അസോസിയേഷൻ(കെ.ആർ.എഫ്.എ) ജില്ല പ്രഥമ കൺവെൻഷൻ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ജനറൽ കൺവീനർ സി.ധനീഷ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി ബാബുജാൻ നിർവഹിച്ചു.മുതിർന്ന വ്യാപാരികളെ ആൾ കേരള ഫൂട്ട് വെയർ ഡീലർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സലീം ആദരിച്ചു. കെ.ആർ.എഫ്.എ ഭാരവാഹികളായ എസ്.മാഹീൻ,എം.എൻ. മുജീബ് റഹ്മാൻ, നൗഷാൽ തലശേരി,ഹമീദ് ബാറക്ക എന്നിവർ സംസാരിച്ചു. സജൻ ജോസഫ് സ്വാഗതവും എസ്.ഹാഷിം നന്ദിയും പറഞ്ഞു.ഭാരവാഹികളായ സി.ധനീഷ് ചന്ദ്രൻ (പ്രസിഡന്റ്), സജൻ ജോസഫ് (ജനറൽ സെക്രട്ടറി), എസ്.ഹാഷിം (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.