ശ്രീകാര്യം: കാര്യവട്ടം ശ്രീ ധർമ്മശാസ്‌താക്ഷേത്രത്തിലെ ഉത്സവം 4 മുതൽ 10 വരെ നടക്കും. 4ന് വെളുപ്പിന് 5.10ന് നെയ്യഭിക്ഷേകം, 5.30ന് ഗണപതിഹോമം, 6ന് മൃത്യുഞ്ജയ ഹോമം, 8.30ന് പൊങ്കാല, വൈകിട്ട് 5.30ന് സംഗീതക്കച്ചേരി, രാത്രി 7.30ന് കഥകളി. 5ന് വൈകിട്ട് 6.30ന് ആധ്യാത്മിക സമ്മേളനവും പുരസ്‌കാര സമർപ്പണവും, രാത്രി 8ന് കോമഡി മഹോത്സവം. 6ന് പതിവ് ഉത്സവ പൂജകൾക്ക് പുറമെ രാത്രി 7.30ന് നാട്യത്സവം. 7ന് രാവിലെ 9.30ന് നാരായണീയ പാരായണം, വൈകിട്ട് 7ന് ശനീശ്വരപൂജ, രാത്രി 7.30ന് നൃത്തസന്ധ്യ. 8ന് രാവിലെ 9ന് ആയുർവേദ മെഡിക്കൽ ക്യാമ്പ്, രാത്രി 7ന് ഭക്തിഗാനമേള, രാത്രി 9.30ന് നാടകം. 9ന് മുൻ ഡി.ജി.പി.ഡോ.അലക്‌സാണ്ടർ ജേക്കബ് നടത്തുന്ന ആധ്യാത്മിക പ്രഭാഷണം, രാത്രി 8.30ന് ഗാനമേള. 10ന് വെളുപ്പിന് 5.45ന് ഉരുൾ, രാവിലെ 7.15ന് ആനപ്പുറത്ത് എഴുന്നള്ളത്ത്, വൈകിട്ട് 6.30ന് താലപ്പൊലിവ് ഘോഷയാത്ര, 8ന് ഓട്ടൻതുള്ളൽ.