v

കടയ്ക്കാവൂർ: ചിറയിൻകീഴ്‌ ബ്ളോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ അഞ്ചുതെങ്ങ് പഞ്ചായത്തിൽ വയോമിത്രം പരിപാടി സംഘടിപ്പിച്ചു. രാവിലെ മാമ്പള്ളി പള്ളി ഹാളിൽ ചേർന്ന പരിപാടി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജബീഗം ഉദ്ഘാടനം ചെയ്തു. അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ക്രിസ്റ്റി സൈമൺ അദ്ധ്യക്ഷത വഹിച്ചു. വാർദ്ധക്യത്തിൽ ആരോഗ്യത്തിന്റെ ആകുലതകളെക്കുറിച്ച് ഡോ. ഷ്യാംജി വോയ്സും, വാർദ്ധക്യത്തിലെ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ചീഫ് ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. എ.കെ. മിനിയും ക്ലാസെടുത്തു. വയോജനങ്ങൾക്കായി ആയുർവേദ മെഡിക്കൽ ക്യാമ്പ് വഴി ഔഷധങ്ങളും നൽകി. സമാപനയോഗവും സ്നേഹോപഹാര സമർപ്പണവും ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ് ഉദ്ഘാടനം ചെയ്തു. മുതിർന്ന പത്രപ്രവർത്തകനും കേരളകൗമുദി കടയ്ക്കാവൂർ ലേഖകനുമായ ഡി. ശിവദാസിനെ ബ്ളോക്ക് പഞ്ചായത്തിനു വേണ്ടി പ്രസിഡന്റ് ആർ. സുഭാഷ് ആദരിച്ചു. ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമാഭായിയമ്മ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ സി.പി. സുലേഖ, മുൻ പഞ്ചായത്ത് പ്രസിഡന്റ് സി. പയസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എസ്. ചന്ദ്രൻ, എൻ. ദേവ്, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻമാരായ നെൽസൻ ഐസക്ക്, രജിത മനോജ്, ത്രേസി സോളമൻ, മെമ്പർമാരായ ഫിലോമിന, അർച്ചന ദാസ്, ജനറൽ എക്സ്റ്റൻഷൻ ഓഫീസർ കെ.പി. ബാബു, അങ്കണവാടി സൂപ്പർവൈസർ ജ്യോതി ജയറാം തുടങ്ങിയവർ പങ്കെടുത്തു. ബ്ളോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ സ്വാഗതവും ചൈൽഡ് ഡെവലപ്പ്മെന്റ് പ്രോജക്ട് ഓഫീസർ രാജലക്ഷ്മി നന്ദിയും പറഞ്ഞു.