കുളത്തൂർ: കിഴക്കുംകര പനയുടെ മൂട് നാലാഞ്ചിറ ശ്രീഭഗവതി ക്ഷേത്രത്തിലെ കുംഭപൂര മഹോത്സവം മാർച്ച് 3 മുതൽ 9 വരെ നടക്കും. 3ന് രാവിലെ 4.55ന് പാലഭിക്ഷേകം, മഹാഗണപതിഹോമം, സുദർശനഹോമം, 6ന് ദേവീ മാഹാത്മ്യ പാരായണം, 9 മുതൽ കലശപൂജയും കളഭാഭിക്ഷേകവും,10.30 മുതൽ കൊടിമര ഘോഷയാത്ര, വൈകിട്ട് 5.30നുമേൽ 6.30നകം തൃക്കൊടിയേറ്റ്, 7.30ന് തോറ്റംപാട്ട് ആരംഭം, 8ന് കാപ്പുകെട്ടി കുടിയിരുത്ത്, 8.30ന് ഉടവാൾ എഴുന്നള്ളിപ്പ്. 4ന് വൈകിട്ട് 6.30ന് സമൂഹപൂജ. 5ന് വൈകിട്ട് 6.15ന് മാലപ്പുറംപ്പാട്ട്, 6.30ന് അലങ്കാര ദീപാരാധന, രാത്രി 7.15ന് തൃക്കല്യാണ പൂജ. 6ന് വിശേഷാൽ പൂജകൾക്ക് പുറമെ ഉച്ചയ്‌ക്ക് 12.30ന് സമൂഹ സദ്യ. 7ന് രാവിലെ 8ന് പുള്ളുവൻ പാട്ട്, 10ന് നാഗരൂട്ട്, ആയില്യപൂജ, രാത്രി 7.30ന് കൊന്ന് തോറ്റംപാട്ട് ആരംഭം. 8ന് രാവിലെ 10.30 മുതൽ മകം തൊഴൽ. 9ന് രാവിലെ 6.30ന് ഉരുൾ നേർച്ച, 10ന് സമൂഹപൊങ്കാല,10.30ന് തുലാഭാരം,12.10ന് പൊങ്കാല നിവേദ്യം, വൈകിട്ട് 4ന് കുത്തിയോട്ടം, 6.30ന് എഴുന്നള്ളിപ്പ്, രാത്രി 8ന് നാടകം, പുലർച്ചെ 3ന് തൃക്കൊടിയിറക്ക്, തുടർന്ന് ആകാശക്കാഴ്ചയും ഗുരുസിയും.