gk

1. ഇന്ത്യയിലെ ഏത് മഹാവ്യക്തിയുടെ 150-ാം ജന്മവാർഷികത്തിന്റെ ഭാഗമായി ഓടിയ പ്രത്യേക എക്സി‌ബിഷൻ ട്രെയിൻ ആയിരുന്നു സംസ്കൃതി എക്സ്‌പ്രസ്?

രവീന്ദ്രനാഥ ടാഗോർ

2. ഇന്ത്യയിൽ ആദ്യത്തെ മെട്രോ ട്രെയിൻ സർവീസ് ആരംഭിച്ച നഗരം?

കൊൽക്കത്ത

3. ഇന്ത്യയിലെ രണ്ടാമത്തെ മെട്രോ റെയിൽ സർവീസ് ?

ഡൽഹി മെട്രോ

4. റെയിൽ - റോഡ് - ജലഗതാഗത സംവിധാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഇന്ത്യയിലെ ആദ്യത്തെ മെട്രോ റെയിൽവേ?

കൊച്ചി മെട്രോ

5. ഏറ്റവും വേഗത്തിൽ പണി പൂർത്തിയായ ഇന്ത്യയിലെ മെട്രോ റെയിൽവേ?

ലക്‌നൗ മെട്രോ

6. ഇന്ത്യയിലെ ആകെ റെയിൽവേ സോണുകളുടെ എണ്ണം?

17

7. സംഝതോ എക്സ്‌പ്രസ്, താർ എക്സ്‌പ്രസ് എന്നിവ ഏതൊക്കെ രാജ്യങ്ങൾക്കിടയിൽ സർവീസ് നടത്തുന്ന തീവണ്ടികളായിരുന്നു?

ഇന്ത്യ - പാകിസ്ഥാൻ

8. മൈത്രി എക്സ്‌പ്രസ് ഏതൊക്കെ രാജ്യങ്ങൾക്കിടയിലൂടെയാണ് ഓടുന്നത്?

ഇന്ത്യ - ബംഗ്ളാദേശ്

9. അവസാനത്തെ റെയിൽവേ ബഡ്ജറ്റ് അവതരിപ്പിച്ചത്?

സുരേഷ്‌‌പ്രഭു

10. ഇന്ത്യയിൽ ശതാബ്ദി എക്സ്‌പ്രസ് ട്രെയിനുകൾ സർവീസ് തുടങ്ങിയ വർഷം?

1988

11. റെയിൽവേയിലെ മൂന്നുതരം ഗേജുകൾ?

ബ്രോഡ് ഗേജ്, മീറ്റർ ഗേജ്, നാരോ ഗേജ്

12. നാരോഗേജിൽ പാളങ്ങൾക്കിടയിലെ അകലം?

762 മില്ലി മീറ്ററോ, 610 മില്ലി മീറ്ററോ

13. 2019 മാർച്ചിൽ ഉദ്ഘാടനം ചെയ്ത ഇന്ത്യയിലെ 13-ാമത്തെ മെട്രോ റെയിൽവേ?

നാഗ‌്‌പൂർ മെട്രോ

14. ഇന്ത്യയിലെ ഏറ്റവും വേഗം കൂടിയ തീവണ്ടി സർവീസ്?

വന്ദേ ഭാരത് എക്സ്‌പ്രസ്

15. ഇന്ത്യൻ റെയിൽവേ ഗതാഗതത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ബ്രിട്ടീഷ് ഗവർണർ ജനറൽ?

ഡെൽഹൗസി

16. ഏതൊക്കെ സ്ഥലങ്ങളെ ബന്ധിപ്പിച്ചായിരുന്നു ഇന്ത്യയിലെ ആദ്യത്തെ തീവണ്ടി ഓടിയത്?

ബോറിബന്ദർ - താനെ

17. തെക്കേ ഇന്ത്യയിൽ ആദ്യമായി തീവണ്ടി ഓടിയത് ഏതു വർഷം?

1856 ജൂലായ് 1

18. ഇന്ത്യയിലെ ഏക റാക്ക് റെയിൽവേ ?

നീലഗിരി മൗണ്ടൻ റെയിൽവേ

19. കൊങ്കൺ റെയിൽവേയുടെ ആസ്ഥാനം?

നവി മുംബൈയിലെ ബേലാപ്പൂർ ഭവൻ

20. നിർമ്മാണം പൂർത്തിയായ കൊങ്കൺ റെയിൽവേയിലൂടെ ആദ്യത്തെ യാത്രാതീവണ്ടി ഉദ്ഘാടനം ചെയ്യപ്പെട്ടതെന്ന്?

1998 ജനുവരി 26.