പൂവാർ: കരുംകുളം ഗ്രാമപഞ്ചായത്തും പുല്ലുവിള സാമൂഹ്യ ആരോഗ്യ കേന്ദ്രവും സംയുക്തമായി 'സമഗ്ര സാന്ത്വന പരിചരണ പദ്ധതി'യുടെ ഭാഗമായി 'പാലിയേറ്റീവ് ബന്ധു സംഗമം' സംഘടിപ്പിക്കുന്നു. 6ന് പുതിയതുറ സെന്റ് നിക്കോളാസ് കമ്യൂണിറ്റി ഹാളിൽ നടക്കുന്ന സംഗമം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ശൈലജ ബീഗം ഉദ്ഘാടനം ചെയ്യും. കരുംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി. അനിൽകുമാർ അദ്ധ്യക്ഷ വഹിക്കും. പുല്ലുവിള സാമൂഹ്യ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.സുനിത ഹമീദ് സ്വാഗതവും ഹെൽത്ത് സൂപ്പർവൈസർ കെ.യു. മുരളീധരൻ റിപ്പോർട്ടും അവതരിപ്പിക്കും. അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിന്ദു രോഗികൾക്കുള്ള കിറ്റ് വിതരണം ചെയ്യും. വൈസ് പ്രസിഡന്റ് ഇ. ക്രിസ്തുദാസി ടീച്ചർ, ജില്ലാ പഞ്ചായത്ത് അംഗം എം. സുജാത, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ഫ്രാങ്ക്ളിൻ, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്. രാജി ശിലുവപിച്ച, ഷൈലജ, സ്മിത ആൻഡ്രൂസ്, വിൻസെന്റ് സെബാസ്റ്റ്യൻ, കലാറാണി. കെ.ആർ, സെന്റ് നിക്കോളാസ് ചർച്ച് വികാരി ഫാ. ഇഗ്നാസി രാജശേഖരൻ, സെക്രട്ടറി സന്തോഷ് കുമാർ. പി.ബി, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.