വിതുര:ചായം ശ്രീ ഭദ്രകാളിക്ഷേത്രത്തിലെ കുംഭഭരണി പൂജ വിവിധപരിപാടികളോടെ നടന്നു.ക്ഷേത്രചടങ്ങുകൾക്കും വിശേഷാൽപൂജകൾക്കും ശേഷം ഭക്തിയുടെ നിറവിൽ നടന്ന സമൂഹപൊങ്കാലയിലും അന്നദാനത്തിലും ആയിരങ്ങൾ പങ്കാളികയായി.പൂജകൾക്ക് ക്ഷേത്ര തന്ത്രി ഉണ്ണികൃഷ്ണൻപോറ്റി,മേൽശാന്തി എസ്.ശംഭുപോറ്റി എന്നിവർ കാർമ്മികത്വം വഹിച്ചു.വൈകിട്ട് പുഷ്പാലങ്കാരവും,പുഷ്പാഭിഷേകവും ഉണ്ടായിരുന്നു.ക്ഷേത്രകമ്മിറ്റി ഭാരവാഹികളായ കെ.ജെ.ജയചന്ദ്രൻനായർ,എസ്.സുകേഷ്കുമാർ,എൻ.രവീന്ദ്രൻനായർ,എസ്.ജയേന്ദ്രകുമാർ,കെ.മുരളീധരൻനായർ എന്നിവർ നേതൃത്വം നൽകി.