anappade-nss

മലയിൻകീഴ്:അണപ്പാട് മന്നം മെമ്മേറിയൽ എൻ.എസ്.എസ് കരയോഗത്തിന്റെ പ്രഥമ തിരഞ്ഞെടുപ്പ് പൊതുയോഗം താലൂക്ക് യൂണിയൻ പ്രസിഡന്റ് ബി.ചന്ദ്രശേഖരൻനായർ ഉദ്ഘാടനം ചെയ്തു.യൂണിയൻ സെക്രട്ടറി ബി.എസ്.പ്രദീപ്കുമാർ,യൂണിയൻ വൈസ് പ്രസിഡന്റ് ഡി.ഗോപാലകൃഷ്ണൻനായർ,മേഖലാ കൺവീനർ എ.നാരായണൻനായർ,രാധാകൃഷ്ണൻനായർ എന്നിവർ സംസാരിച്ചു.ഭാരവാഹികളായി ആർ.പ്രദീപ്കുമാർ(പ്രസിഡന്റ്),എം.ജി.സുരേന്ദ്രകുമാർ(സെക്രട്ടറി),ശൈലകുമാരൻനായർ(ഖജാൻജി) എസ്.ഹരീഷ്കുമാർ(വൈസ് പ്രസിഡന്റ്),രാധാകൃഷ്ണൻനായർ(ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.യൂണിയൻ സെക്രട്ടറി തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.