തിരുവനന്തപുരം : വർഗീയ ഭീകര ജനവിരുദ്ധ ഭരണം നടത്തുന്ന മോദിയും പിണറായിയും ഒരേതൂവൽ പക്ഷികളാണെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് സംസ്ഥാന വൈസ് പ്രസിഡന്റും മുഖപത്രം പത്രാധിപരുമായ അഡ്വ. കെ.ആർ.കുറുപ്പ് അഭിപ്രായപ്പെട്ടു. അസോസിയേഷൻ ജില്ലാ യോഗത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.ജില്ലാപ്രസിഡന്റ് വി.ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന നേതാക്കളായ ജി.പരമേശ്വരൻ നായർ,മാമ്പഴക്കര സദാശിവൻ നായർ,ജെ.ബാബുരാജേന്ദ്രൻ നായർ,നദീറാ സുരേഷ്,എ.വേലപ്പൻനായർ,വി.മധുസൂദനൻ,വി.ശ്രീകുമാർ,ജില്ലാസെക്രട്ടറി തെങ്ങുംകോട് ശശി,വനിതാ ഫോറം ജില്ലാപ്രസിഡന്റ് ഫിലോമിന ജോസഫ്,ജില്ലാ നേതാക്കളായ ആർ.രാധാകൃഷ്ണൻ നായർ,മറുകിൽ ശശി,ആർ.രവികുമാർ, ഇ.രാമകുമാർ,ജെ.രാജേന്ദ്രകുമാർ,നെയ്യാറ്റിൻകര മുരളി,വി.ദയാനന്ദൻ,എം.വിത്സൻ,വി.ബാഹുലേയൻ,അമൃതാകൗർ എന്നിവർ സംസാരിച്ചു. 11ന് അസംബ്ളി മാർച്ചും അടുത്തമാസം ഭരണഘടനാ സംരക്ഷണ സദസും നടത്താൻ തീരുമാനിച്ചു.