general

ബാലരാമപുരം: കേന്ദ്രസർക്കാർ പാസ്സാക്കിയ ദേശീയ പൗരത്വനിയമം ഭരണഘടനയുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾക്ക് വിരുദ്ധമെന്ന് റിട്ട. ജസ്റ്റിസ് കെമാൽ പാഷ. ഭരണഘടന സംരക്ഷണ വേദി ബാലരാമപുരത്ത് സംഘടിപ്പിച്ച രണ്ടാംഘട്ട സമരത്തിന്റെ ഭാഗമായ സമരരാവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസ്സൻ മുഖ്യപ്രഭാഷണം നടത്തി. വേദി ചെയർമാൻ അയൂബ്ഖാൻ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സുൾഫിക്കർ സലാം,​ സാമൂഹ്യപ്രവർത്തക വിനീത വിജയൻ,​ എം.വിൻസെന്റ് എം.എൽ.എ,​ ജമാ അത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ. ഷാഹീൻ ബാഗ് സമരനായിക സുഭദ്രകുമാരി,​ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. വസന്തകുമാരി,​ ബ്ലോക്ക് മെമ്പർമാരായ ഡി.സുരേഷ് കുമാർ,​ എസ്. ജയചന്ദ്രൻ,​ എസ്. വീരേന്ദ്രകുമാർ,​ മെമ്പർ എ.എം.സുധീർ,​ സി.പി.എം ഏര്യാകമ്മിറ്റിയംഗം എം. ബാബുജാൻ,​ ഡി.സി.സി ജനറൽ സെക്രട്ടറി വിൻസെന്റ് ഡി. പോൾ,​ ലീഗ് മണ്ഡലം സെക്രട്ടറി ഹുമയൂൺ കബീർ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ സജ്ജാദ് സഹീർ സ്വാഗതവും എ. അബൂബക്കർ നന്ദിയും പറഞ്ഞു. മലബാർ കലാസമിതിയുടെ ഷാഹിൻബാഗിലെ ഉമ്മമാർ നാടകവും ഗായകൻ മാണിക്യവിളാകം റാഫിയും സംഘവും അവതരിപ്പിച്ച സമരധ്വനി ഗാനസദസ്സും നടന്നു