inchivila-lp-school

പാറശാല :ഇഞ്ചിവിള ഗവ. എൽ.പി.സ്‌കൂളിന്റെ 56-ാമത് വാർഷികാഘോഷങ്ങൾ സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പാറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പ്രഥമാദ്ധ്യാപിക എം. ഗ്ലോറിസ്റ്റെല്ല റിപ്പോർട്ട് അവതരിപ്പിച്ചു. പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. സലൂജ മുഖ്യാതിഥിയായിരുന്നു. നിംസ് മെഡിസിറ്റി എം.ഡി എം.എസ്. ഫൈസൽഖാൻ സമ്മാനങ്ങൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം വൈ. സതീഷ്, പാറശാല എ.ഇ.ഒ സെലിൻ ജോസഫ്, ബി.പി.ഒ എസ്. കൃഷ്ണകുമാർ, അദ്ധ്യാപക പരിശീലകരായ എ.എസ്. മൻസൂർ, ഡി.എസ്. ബീജ, പി.ടി.എ പ്രസിഡന്റ് ടി. പാസിൽ എന്നിവർ സംസാരിച്ചു. പൂർവ അദ്ധ്യാപകരായ ഡി. സത്യദാസ്, കെ.പി. പ്രേമചന്ദ്രൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. പാറശാല ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. സെയ്യദലി സ്വാഗതവും ജെ. ശോഭന നന്ദിയും പറഞ്ഞു. ഇംഗ്ലീഷ് ഫെസ്റ്റ്, കുട്ടികളുടെ കലാപരിപാടികൾ എന്നിവയും നടന്നു.