general

ബാലരാമപുരം: ബാലരാമപുരം വടക്കേവിള രേവതി ഹോസ്പിറ്റലിന് സമീപം പനയത്തേരി റോഡിലെ മാലിന്യനിക്ഷേപത്തിനെതിരെ പരാതിയുമായി നാട്ടുകാർ. പ്ലാസ്റ്റിക്ക് കവറുകളിലും ചാക്കുകളിലും കെട്ടി മാലിന്യം ഈ ഭാഗത്ത് നിക്ഷേപിക്കുന്നവർക്കെതിരെ നടപടിയെടുക്കണമെന്നാണ് നാട്ടുകാർ ആവശ്യം. കഴിഞ്ഞ രണ്ട് മാസത്തോളമായി ഈ ഭാഗത്ത് മാലിന്യം കൊണ്ടിടുന്നത് പതിവാകുകയാണ്. റോഡരികിൽ പ്ലാസ്റ്റിക്ക് മാലിന്യം കൂട്ടിയിട്ടിരിക്കുന്നതു കാരണം വഴിയാത്രക്കാർക്കും നടക്കാൻ കഴിയാത്ത അവസ്ഥയാണ്. പകർച്ചവ്യാധികൾ പടരാതിരിക്കാൻ റോഡരികിലെ മാലിന്യക്കൂന അടിയന്തരമായി നീക്കം ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.