dvpm-ghss

പാറശാല: ധനുവച്ചപുരം എൻ.കെ.എം.ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ജെ.ആർ.സി കേഡറ്റുകൾ പ്രഥമാദ്ധ്യാപിക എസ്. ജയപ്രഭ, മറ്റദ്ധ്യാപകർ എന്നിവരോടൊപ്പം മെയ്‌പുരത്തിനു സമീപം പ്രവർത്തിക്കുന്ന ഓൾഡ് ഏജ് ഹോം സന്ദർശിച്ചു. സ്‌കൂളിന്റെ വകയായി ഓൾഡ്ഏജ് അന്തേവാസികൾക്കും ജീവനക്കാർക്കുമായി ഉച്ചഭക്ഷണം, വസ്ത്രം, ബെഡ് ഷീറ്റ്, നിത്യോപയോഗ സാധനങ്ങൾ എന്നിവയും വിതരണം ചെയ്തു. ജെ.ആർ.സി കേഡറ്റുകളെയും മറ്റ് അംഗങ്ങളെയും വളരെ സ്നേഹത്തോടെ വരവേറ്റ അന്തേവാസികൾ ഉപഹാരം സമ്മാനിച്ചതിൽ കൃതജ്ഞത അറിയിക്കുകയും വിദ്യാർത്ഥികളെ അനുഗ്രഹിക്കുകയും ചെയ്തു.