erichalloor-glps

പാറശാല: കളഞ്ഞ് കിട്ടിയ ഒന്നര പവന്റെ മാല യഥാർത്ഥ ഉടമക്ക് നൽകി മാതൃക കാട്ടിയ ബാലനെ സ്‌കൂൾ അധികൃതരും നാട്ടുകാരും ചേർന്ന് അനുമോദിച്ചു. പ്ലാമൂട്ടുക്കട എറിച്ചല്ലൂർ ഗവ. എൽ.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥി എബിൻ. എസ്.പിക്കാണ് മാല കളഞ്ഞ് കിട്ടിയത്. രാവിലെ സൂളിലേക്ക് വരവേ വഴിൽ നിന്നും കിട്ടിയ മാല സ്‌കൂളിൽ എത്തിയപ്പോൾ തന്നെ എബിൻ ക്ലാസ് ടീച്ചർ അനിൽകുമാറിനെ ഏൽപ്പിക്കുകയായിരുന്നു. സ്‌കൂൾ ഹെഡ്മിസ്ട്രസ് ജെ. വിജയലക്ഷ്മിക്ക് കൈമാറിയ മാല എസ്.എം.സി ചെയർമാൻ എസ്. ബൈജുവിന്റെ നേതൃത്വത്തിൽ പാറശാല സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷത്തിലൂടെ യഥാർത്ഥ ഉടമയെ കണ്ടെത്തി എങ്കിലും പിന്നീട് സ്‌കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ എസ്.ഐ ശ്രീലാൽ ചന്ദ്രശേഖറിന്റെ സാന്നിദ്ധ്യത്തിൽ മാല ഉടമക്ക് കൈമാറുകയായിരുന്നു. കളഞ്ഞ് കിട്ടിയ മാല യഥാർത്ഥ ഉടമക്ക് തിരിച്ച് നൽകി മാതൃക കാട്ടിയ ബാലനെ സ്‌കൂൾ അധികൃതരും നാട്ടുകാരും അനുമോദിച്ചു.