പാലോട്: ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ നയിക്കുന്ന ജനകീയ പ്രക്ഷോഭ ജ്വാലയുടെ കല്ലറ ബ്ലോക്ക് തല കാൽനട ജാഥ ഇന്ന് രാവിലെ കെ.പി.സി.സി ജനറൽ സെക്രട്ടറി പാലോട് രവി നന്ദിയോട് പഞ്ചായത്തിലെ കുറുപുഴയിൽ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്സ് നേതാക്കളായ ഇ. ഷംസുദ്ദീൻ, രമണി പി. നായർ, ആനാട് ജയൻ, പവിത്ര കുമാർ, പി.എസ്. ബാജിലാൽ, പൊട്ടൻചിറ ശ്രീകുമാർ, രാജ് കുമാർ, സുധീർ ഷാ, മഞ്ചു, ശൈലജാ രാജീവൻ, ഉഷാ വിജയൻ എന്നിവർ നേതൃത്വം നൽകി.