വിതുര: ആനപ്പാറ ഗവ. ഹൈസ്‌കൂളിന് ബഹുനില മന്ദിരം നിർമ്മിക്കുന്നതിന് 2 കോടി രൂപ അനുവദിച്ചതായി കെ.എസ്. ശബരീനാഥൻ എം.എൽ.എ അറിയിച്ചു. തുക വിനിയോഗിച്ച് സ്‌മാർട്ട്‌ ക്ലാസ്‌ റൂമുകൾ ഉൾപ്പെടുന്ന ബഹുനില മന്ദിരം നിർമ്മിക്കും. നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 2 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചെന്നും എം.എൽ.എ അറിയിച്ചു.