പൂവാർ: തിരുപുറം എൽ.എം.എസ്.എൽ.പി.എസിന്റെയും പ്രീ പ്രൈമറി സ്‌കൂളിന്റെയും വാർഷികാഘോഷം 4ന് നടക്കും. സ്‌കൂൾ ലോക്കൽ മാനേജർ കെ.പി. മോഹൻദാസ് അദ്ധ്യക്ഷനാകുന്ന യോഗത്തിൽ തിരുപുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ. ക്രിസ്‌തുദാസ് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. ഹെഡ്മാസ്റ്റർ ലാൽ കുമാർ സ്വാഗതം പറയും. സ്റ്റാഫ് സെക്രട്ടറി ബീന സി.പി റിപ്പോർട്ട് അവതരിപ്പിക്കും. വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ സനൽ ഡാലുമുഖം അനുമോദിക്കും. വാർഡ് മെമ്പർ ശാന്തവത്സലം, സജി പ്രസാദ്, പി.ടി.എ പ്രസിഡന്റ് മജിത, പൂർവ വിദ്യാർത്ഥി സംഘം കൺവീനർ ചാറ്റ്ഫീൽഡ്, ചർച്ച് സെക്രട്ടറി ലെസ്‌ലി കെ. സ്റ്റീഫൻ, സ്‌കൂൾ ലീഡർ നേഹാ ജോയ് തുടങ്ങിയവർ സംസാരിക്കും.