തിരുവനന്തപുരം: ലൈഫ് പദ്ധതിയിൽ 2.14 ലക്ഷത്തിലേറെ വീടുകൾ നിർമ്മിച്ചെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം സത്യവിരുദ്ധമെന്ന് കോൺഗ്രസ് നിയമസഭാ ഉപനേതാവ് കെ.സി. ജോസഫ്. ഗീബൽസിനെ പോലും കടത്തിവെട്ടുന്ന പ്രചാരണങ്ങളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് മുഖ്യമന്ത്രി.

നിയമസഭയിൽ സി.പി.എം അംഗത്തിന്റെ ചോദ്യത്തിന് മന്ത്രി എ.സി മൊയ്‌തീൻ നൽകിയ ഉത്തരമനുസരിച്ച് ലൈഫ് പദ്ധതിയിൽ സ്ഥലമുള്ളതും വീട് പണിയാൻ അർഹതയുള്ളവരുമായി കണ്ടെത്തിയത് 1,00,618 പേരെയാണ്. പിന്നെ എങ്ങനെയാണ് 2,14, 212 പേർക്ക് വീട് നൽകുന്നത്. ഓരോ പഞ്ചായത്തിലും നഗരസഭയിലും എത്ര വീടുകൾ വീതം പണി പൂർത്തിയാക്കിയെന്ന കണക്ക് പ്രസിദ്ധീകരിക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു.