suplyco

തിരുവനന്തപുരം: സർക്കാർ സഹായം നിലച്ചതോടെ, സബ്സിഡി സാധനങ്ങളുടെ വില്പന സപ്ലൈകോ കുറച്ചുതുടങ്ങി. കിട്ടേണ്ട പണം പോലും ഉടനെ ലഭിച്ചില്ലെങ്കിൽ ക്രമേണ സബ്സിഡി വില്പന പകുതി ഔട്ട്ലെറ്റുകളിൽ നിറുത്തിവയ്ക്കാനാണ് നീക്കം.

സപ്ലൈകോയ്ക്ക് വിപണി ഇടപെടലിന് പുതിയ ബഡ്‌ജറ്റിൽ ചില്ലിക്കാശുമില്ല. ഇതേ തുടർന്ന് സബ്സിഡി സാധനങ്ങളുടെ വില കൂട്ടാൻ ആലോചിച്ചെങ്കിലും ഭക്ഷ്യവകുപ്പ് ഇതുവരെ അനുവാദം നൽകിയില്ല.

സബ്സിഡി അനുവദിച്ച വകയിൽ 300 കോടിയാണ് സർക്കാർ‌ നൽകാനുള്ളത്. പണമില്ലാതായതോടെ വിപണി ഇടപടൽ പാടെ നിലച്ചു.

14 ഇനങ്ങളാണ് സബ്സിഡി നിരക്കിൽ സപ്ലൈകോ വിറ്റിരുന്നത്. അരി ഇനങ്ങൾക്കെല്ലാം കിലോയ്ക്ക് 25 രൂപ. മുളകിന് 75 രൂപ, ഉഴുന്നിന് 66 രൂപ വൻകടലയ്ക്ക് 46രൂപ എന്നതായിരുന്നു സബ്സ്ഡി നിരക്ക്. കഴിഞ്ഞ മാസം മുളക്, വൻപയർ, പച്ചരി എന്നിവ സബ്സിഡിയായി വിൽക്കുന്നതിന് ഭൂരിഭാഗം ഔട്ട്ലെറ്റുകളിലും എത്തിച്ചില്ല. ഈ മാസം മറ്റിനം അരിയും ഉഴുന്നും വിതരണവും പ്രതിസന്ധിയിലായി. സബ്സിഡി നിരക്കിൽ ഒരാൾക്ക് ഒരു കിലോ ഉഴുന്ന് വിറ്റിരുന്നത് അരക്കിലോയായി വെട്ടിക്കുറച്ചു. . വെളിച്ചെണ്ണ നേരത്തെ തന്നെ അര ലിറ്ററായി കുറച്ചിരുന്നു.

അവശ്യസാധന

വില പൊള്ളുന്നു

സപ്ളൈകോയുടെ പിന്മാറ്റത്തോടെ, പൊതുവിപണിയിൽ അവശ്യസാധനങ്ങളുടെ വില കുതിക്കുന്നു.

സാധാരണക്കാരന്റെ കുടുംബ ബഡ്‌ജറ്രാണ് താളം തെറ്റുന്നത് . ഒരു കിലോ വറ്റൽ മുളകിന്റെ വില 200 രൂപ താണ്ടിയിട്ട് നാളേറെയായി. ഉഴുന്നിനും പയറിനും പഞ്ചസാരയ്ക്കുമെല്ലാം വില വർദ്ധിച്ചു. മാസങ്ങൾക്ക് ശേഷം അരിക്കും വില കൂടിത്തുടങ്ങി..

.

വിലക്കയറ്റം

ഇങ്ങനെ:

ഇനം ഇപ്പോഴത്തെ കഴിഞ്ഞ വർഷത്തെ

വില വില

മുളക് 200 123

ചെറിയ ഉള്ളി 54 40

പയർ 108 89

പയറ്പരിപ്പ് 114 91

ഉഴുന്ന് 124 89

തുവരപരിപ്പ് 76 69

കടല 77 65

വെളുത്തുള്ളി 180 81

മട്ട അരി 40.75 37.50

റോസരി 42 38

മസൂരി അരി 50 45