ആറ്റിങ്ങൽ: പുരവൂർ ജി.എസ്.വി യു.പി സ്‌കൂളിൽ വിമുക്തി 2020ന്റെ ഭാഗമായി ലഹരി മോചന സന്ദേശവുമായി മജീഷ്യൻ ഗോപിനാഥ് മുതുകാട് എത്തി. കിഴുവിലം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീകണ്ഠൻ, പഞ്ചായത്ത് അംഗങ്ങളായ സൈനാബീവി, മിനി, ഉണ്ണിക്കൃഷ്ണൻ, എച്ച്.എം രുക്മിണിയമ്മ, ബി.ആർ.സി കോ - ഓർഡിനേറ്റർ ലീന, പി.ടി.എ പ്രസിഡന്റ് സൗമ്യ, ഷാബു എന്നിവർ സംസാരിച്ചു.