mar01c

ആറ്റിങ്ങൽ: ചൈതന്യ റസിഡന്റ്സ് അസോസിയേഷൻ രോഗരഹിത ഭവന പദ്ധതിയുടെ നാലാംഘട്ടത്തിന് തുടക്കമായി. കിഴുവിലം പഞ്ചായത്തും ചൈതന്യ റസിഡന്റ്സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന കാൻസർ ബോധവത്കരണ സെമിനാറിന്റെയും പാലിയേറ്റിവ് കുടുംബ സംഗമത്തിന്റെയും കർമ്മ ശ്രേഷ്ഠ പുരസ്കാര വിതരണത്തിന്റെയും ഉദ്ഘാടനം അടൂർ പ്രകാശ് എം.പി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ എ. അൻസാർ അദ്ധ്യക്ഷത വഹിച്ചു. ഫ്ലവേഴ്സ് ചാനൽ അവതാരകയും ഗായികയുമായ മീനാക്ഷി മുഖ്യാതിഥി ആയിരുന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ശ്രീകണ്ഠൻ നായർ, പഞ്ചായത്ത് വിദ്യാഭ്യാസ ക്ഷേമകാര്യ ചെയർമാൻ എ.എസ്. ശ്രീകണ്ഠൻ, എൻ. രവീന്ദ്രൻ നായർ, ചൈതന്യ റസിഡന്റ്സ് സെക്രട്ടറി എ.എസ്. അശോകൻ എന്നിവർ സംസാരിച്ചു.