വക്കം: വക്കം പരുത്തിക്കൽ ശ്രീ മഹാനടൻ തമ്പുരാൻ ക്ഷേത്രത്തിലെ കുംഭതിരുവാതിര മഹോത്സവം 3,4,5 തീയതികളിൽ നടക്കും. 3ന് രാവിലെ 7ന് കളഭാഭിഷേകം. 9.30ന് കഞ്ഞിസദ്യ ,12ന് അന്നദാനം, വൈകിട്ട് 5.30ന് ഭഗവതിസേവാ, രാത്രി 8ന് കരോക്കെ ഗാനമേള,​ 9.30ന് നാടകം. 4ന് രാവിലെ 7ന് കഷായ അഭിഷേകം, 9.30ന് കഞ്ഞിസദ്യ, 10ന് നാഗരൂട്ട്, 12ന് അന്നദാനം, രാത്രി 9ന് ചിരിമാമാങ്കം. 5ന് രാവിലെ 7ന് നവഗം പഞ്ചഗവ്യ കലശാഭിഷേകം. 12ന് അന്നദാനം, വൈകിട്ട് 4ന് സമൂഹ പൊങ്കാല, 7.30ന് യക്ഷിയമ്മയ്ക്ക് പൂപ്പട. രാത്രി 9.30ന് ഒറ്റക്കോലം - നാടൻപാട്ട്. തമ്പുരാൻ ക്ഷേത്രത്തിന്റെ ഉപക്ഷേത്രമായ അഞ്ചുതെങ്ങ് തങ്ങൾ നടയിൽ 3ന് രാവിലെ 10ന് സമൂഹ പൊങ്കാല.