book

വെഞ്ഞാറമൂട്: പ്രൊഫ. ആർ. രമേശൻനായരുടെ "മറവിപ്പെരുമകൾ " പുസ്തക പ്രകാശനം ചെയ്തു. തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ നടന്ന യോഗത്തിൽ ഏഴാച്ചേരി രാമചന്ദ്രൻ പുസ്തകം പ്രകാശനം നടത്തി. കോലിയക്കോട് എൻ. കൃഷ്ണൻ നായർ അദ്ധ്യക്ഷനായി. കാരയ്ക്കാമണ്ഡപം വിജയകുമാർ പുസ്തകം ഏറ്റുവാങ്ങി. പ്രൊഫ. വി.എൻ. മുരളി പുസ്തകം അവതരിപ്പിച്ചു. പിരപ്പൻകോട് മുരളി, ഡി.കെ. മുരളി എം.എൽ.എ, ഡോ. എസ്. രാജശേഖരൻ, വിനോദ് വൈശാഖി, പി.എൻ. സരസമ്മ തുടങ്ങിയവർ സംസാരിച്ചു. സി. അശോകൻ സ്വാഗതവും വിതുര ശിവനാഥ് നന്ദിയും പറഞ്ഞു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാക മ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. പുസ്ത പ്രകാശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കവിയരങ്ങിൽ ശശി മാവിൻമൂട്, വിഭു പിരപ്പൻകോട്, സുമേഷ് കൃഷ്ണൻ, തിരുമല ശിവൻകുട്ടി, മാങ്കോയിക്കൽചന്ദ്രൻ, കാട്ടാക്കട രാമചന്ദ്രൻ, എസ്. സരോജം, മുക്കുടിൽ ഗോപാലകൃഷ്ണൻ, അഡ്വ. കെ. രമേശൻ, ലത മുടപുരം, എസ്.ആർ. ബീന തുടങ്ങിയവർ കവിതകൾ അവതരിപ്പിച്ചു.