വെഞ്ഞാറമൂട്: പരപ്പാറമുകൾ എസ്.കെ.വി.എൽ.പി സ്കൂൾ പഠനോത്സവവും, പ്രിപ്രൈമറി ഫെസ്റ്റും വാഴ്‌വേലിക്കോണം വർഡ് മെമ്പർ ബി. ജയകുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയർമാൻ രഘുനാഥൻ ജോത്സ്യർ, എച്ച്.എം അജിത് കുമാർ, സന്തോഷ് കുമാർ, സ്റ്റാഫ് സെക്രട്ടറി ഉന്നൈസ ബീഗം എന്നിവർ പങ്കെടുത്തു. തുടർന്ന് പ്രീ പ്രൈമറി ഫെസ്റ്റിന്റെ ഭാഗമായി കോട്ടുകുന്നം, വാഴ്‌വേലിക്കോണം, പരപ്പാറ മുകൾ അങ്കണവാടികളിലെ കുട്ടികൾ അവതരിപ്പിച്ച കലാസന്ധ്യ സീരിയൽ താരം അരുൺ മോഹൻ ഉദ്ഘാടനം ചെയ്തു.