തിരുവനന്തപുരം: കല്ലാട്ടുമുക്കിലെ നാഷണൽ കോളേജിന്റെ വാർഷികാഘോഷം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. സിനിമാതാരം ജി. ചന്തുനാഥ് വിശിഷ്ടാതിഥിയായി. എഴുത്തുകാരനും മാദ്ധ്യമപ്രവർത്തകനുമായ സി. അനൂപ്, മനാറുൾ ഹുദ ട്രസ്റ്റ് അഡ്മിൻ ഡയറക്ടർ മുഹമ്മദ് ഇഖ്ബാൽ, മുട്ടത്തറ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്. സലീം, പ്രിൻസിപ്പൽ ഡോ.എം. അബ്ദുൾ റഹീം, വൈസ് പ്രിൻസിപ്പൽ ഡോ.എസ്. താജുദ്ദീൻ, ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി വിഭാഗം അദ്ധ്യക്ഷ എസ്. ശ്രീലേഖ, കോളേജ് യൂണിയൻ ചെയർമാൻ മുഹമ്മദ് അബു താഹിർ, കോളേജ് യൂണിയൻ ജന. സെക്രട്ടറി മുഹമ്മദ് അജ്മൽ എസ്.എച്ച്, ആർട്സ് ക്ലബ് സെക്രട്ടറി മുഹമ്മദ് അജുമൽ തുടങ്ങിയവർ പങ്കെടുത്തു.