mp

ആര്യനാട്: ആര്യനാട് തോളൂർ ചെമ്പകമംഗലം ദേവീക്ഷേത്രത്തിലെ കാളിയൂട്ട് മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ നിർമ്മിച്ച തങ്കത്തിരുമുടി സമർപ്പണ സമ്മേളനം അടൂർ പ്രകാശ്.എം.പി ഉദ്ഘാടനം ചെയ്തു. ക്ഷേത്ര പ്രസിഡന്റ് എം.എസ്. ചന്ദ്രമോഹനൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്. ശബരീനാഥൻ.എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. ആര്യനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാമിലാബീഗം, വാർഡ്മെമ്പർ അജിത, ക്ഷേത്ര സെക്രട്ടറി സി.എസ്. അജേഷ്, ജോയിന്റ് സെക്രട്ടറി എൻ. രാജൻ, ക്ഷേത്ര ഉപദേശകസമിതി ചെയർമാൻ പ്രീയദർശനൻ, ടി.വിജയകുമാർ, ശിവാജൻ, നന്ദകുമാർ എന്നിവർ സംസാരിച്ചു.