ആറ്റിങ്ങൽ: ഊരൂപൊയ്‌ക ഇടയ്ക്കോട് കുഴിവിളാകം നാഗരുകാവ് ദേവീ ക്ഷേത്രത്തിലെ ഉത്സവം മാർച്ച് 5 മുതൽ 7 വരെ നടക്കും. 5ന് രാവിലെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം,​ 9ന് ഭാഗവത പാരായണം,​ 11.30ന് അന്നദാനം,​ രാത്രി 9ന് നാടൻപാട്ട്. 6ന് രാവിലെ 8.30ന് സമൂഹ പൊങ്കാല,​ 11ന് മണിനാഗ കളത്തിൽ ഊട്ട്. 12ന് അന്നദാനം,​ രാത്രി 8.30ന് നാഗയക്ഷിക്കളത്തിൽ ഊട്ട്,​ 9ന് നാടകം. 7ന് രാവിലെ 10.30ന് ആയില്യംഊട്ട്,​ 12.30ന് അന്നദാനം,​ രാത്രി 7ന് താലപ്പൊലിയും വിളക്കും,​ 10ന് ഗാനമേള. 2.30ന് കളമെഴുത്തും പുള്ളുവൻപാട്ടും.