മലയിൻകീഴ്: നെയ്യാർഡാം കുന്നിൽ ക്ഷേത്രത്തിൽ ശിവരാത്രി പൂജകൾക്ക് വിലക്ക് ഏർപ്പെടുത്തി, ഹൈന്ദവ സംഘടനാനേതാക്കൾക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ മലയിൻകീഴ്, മാറനല്ലൂർ, വിളപ്പിൽശാല പൊലീസ് സ്റ്റേഷനുകളിലേക്ക് മാർച്ച് നടത്തി. വിളപ്പിൽശാല പൊലീസ് സ്റ്റേഷൻ മാർച്ച് ഒ.ബി.സി മോർച്ച സംസ്ഥാന പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി പി.എസ്. പ്രേംകുമാർ, താലൂക്ക് ജനറൽ സെക്രട്ടറി വിളപ്പിൽ സുഭാഷ്, ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് വിളപ്പിൽ ശ്രീകുമാർ, സി.എസ്. അനിൽ, പേയാട് കാർത്തികേയൻ, വള്ളിമംഗലം ചന്ദ്രൻ, വിളപ്പിൽ സന്തോഷ്, ചെറുകോട് അനിൽകുമാർ, വിട്ടിയം ഷിബു എന്നിവർ സംസാരിച്ചു. മലയിൻകീഴ് സ്റ്റേഷനിലേക്ക് നടന്ന പ്രതിഷേധ മാർച്ച് ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി വഴയില ഉണ്ണി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി സംസ്ഥാന സമിതി അംഗം പി. അശോക് കുമാർ, വിളവൂർക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. അനിൽകുമാർ, ആർ.എസ്.എസ് താലൂക്ക് കാര്യവാഹ് തച്ചോട്ടുകാവ് ഷിബു, മണ്ഡലം കാര്യവാഹ് വിഷ്ണു, സുധീഷ് കുന്നുവിള എന്നിവർ സംസാരിച്ചു. മാറനല്ലൂർ സ്റ്റേഷനിലേക്ക് നടന്ന മാർച്ച് നഗരസഭ ചെയർപേഴ്സൺ ജ്യോതിഷ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഇന്ദുകുമാർ, തൂങ്ങാംപാറ ബാലകൃഷ്ണൻ, അജികുമാർ, ഖണ്ഡ് കാര്യവാഹ് രതീഷ്, സുരേഷ് എന്നിവർ സംസാരിച്ചു.