ആറ്റിങ്ങൽ: അമ്പലത്തുംപണ കോയിക്കൽ പള്ളിയറക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവം 5 മുതൽ ആരംഭിക്കും. 5ന് രാവിലെ 6.30ന് മഹാഗണപതി ഹോമം,​ 7.30ന് അഖണ്ഡനാമ ജപം,​ 12.30ന് അന്നദാനം.​ 6ന് രാവിലെ 12ന് നാഗരൂട്ട്,​ 12.30ന് സമൂഹ സദ്യ.​ 7ന് രാവിലെ 7ന് സമൂഹ പൊങ്കാല,​ 7.30ന് ഭാഗവത പാരായണം,​ വൈകിട്ട് 4ന് പഞ്ചാരിമേളം,​ 4.30ന് ഘോഷയാത്ര, 5ന് ട്രാക്ക് ഗാനമേള,​ രാത്രി 8ന് പൂമൂടൽ.