കല്ലമ്പലം: പന്തടിവിള പുത്തൻവീട് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പുണർതം തിരുനാൾ മഹോത്സവം 4ന് തുടങ്ങി 6ന് സമാപിക്കും. 4ന് രാവിലെ 5ന് നിർമ്മാല്യപൂജ, വൈകിട്ട് 6.30ന് അലങ്കാര ദീപാരാധന, രാത്രി 8ന് അത്താഴപൂജ. 5ന്‍ രാവിലെ 5ന് നിർമ്മാല്യപൂജ, 9ന്‍ മഹാസുദർശന ഹവനം തുടർന്ന് നവകം, പഞ്ചഗവ്യം, രാത്രി 7.30ന് ത്രികാല ഭഗവതിസേവ. 6ന് രാവിലെ 8.30ന് സമൂഹപൊങ്കാല, 12ന് അന്നദാനം, വൈകിട്ട് 6ന് ചെണ്ടമേളവും താലപ്പൊലിയും വിളക്കും.