വർക്കല: മണമ്പൂർ പാർത്തുകോണം ഭാരതിമംഗലം ഭഗവതിക്ഷേത്രത്തിലെ തിരുവാതിര മഹോത്സവം 4ന് ആരംഭിക്കും. ഗണപതിഹോമം, പാരായണം, തോറ്രംപാട്ട്, കലശാഭിഷേകം, അന്നദാനം എന്നിവയ്ക്ക് പുറമെ 4ന് രാവിലെ 8.30ന് സമൂഹപൊങ്കാല, 5ന് വെളുപ്പിന് 4ന് ഉരുൾ ഘോഷയാത്ര, രാത്രി 8ന് മേജർസെറ്റ് കഥകളി. 6ന് രാത്രി 9.30ന് ഗാനമേള, 7ന് രാവിലെ 10.30ന് ആയില്യംഊട്ട്, രാത്രി 9.30ന് നൃത്തനൃത്യങ്ങൾ. 8ന് വൈകിട്ട് 6.30ന് പുഷ്‌പാഭിഷേകം, കുങ്കുമാഭിഷേകം, ഭഗവതിസേവ, രാത്രി 9.30ന് ഗാനമേള. 10ന് ഉച്ചയ്ക്ക് 12.30ന് ഉത്സലബലിദർശനം. 11ന് രാത്രി 9.30ന് നാടകീയ നൃത്തശില്പം. 12ന് വൈകിട്ട് 4.30ന് കാഴ്ചശ്രീബലി, ഘോഷയാത്ര. 13ന് വിശേഷാൽ അഭിഷേകങ്ങൾ, ആറാട്ട്