വർക്കല: വർക്കലയിലെ പ്രമുഖ വ്യവസായിയായിരുന്ന എസ്. രാഘവന്റെ 13-ം ചരമവാർഷികത്തോടനുബന്ധിച്ച് നടന്ന പ്രാർത്ഥനായാഗത്തിന് സ്വാമി പരാനന്ദ നേതൃത്വം നൽകി. അനുസ്‌മരണ സമ്മേളനത്തിൽ നഗരസഭ കൗൺസിലർ ലതികാസത്യൻ അദ്ധ്യക്ഷത വഹിച്ചു. വർക്കല കഹാർ, അഡ്വ. ചെറുന്നിയൂർ ജയപ്രകാശ്, അഡ്വ. സുരേന്ദ്രലാൽ, പി.കെ. വിദ്യാധരൻ, കെ. സൂര്യപ്രകാശ്, ശരണ്യസുരേഷ്, അഡ്വ.എസ്. കൃഷ്ണകുമാർ, അഡ്വ. കെ.ആർ. അനിൽകുമാർ, ആർ.എൻ. നായർ, അഡ്വ. സുഗതൻ, ഡോ.എം. ജയരാജ്, വർക്കല മോഹൻദാസ് എന്നിവർ സംസാരിച്ചു. ഡോ.പി. ചന്ദ്രമോഹൻ സ്വാഗതവും ആർ. സുലോചനൻ നന്ദിയും പറഞ്ഞു.