കോട്ടൂർ: കേരള വനവാസി വികാസ കേന്ദ്രത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന കോട്ടൂർ അഗസ്‌ത്യകുടിരം ബാലികാസദനത്തിലെ 20-ാം വാർഷികാഘോഷം അവിട്ടം തിരുനാൾ ആദിത്യ വർമ്മ ഉദ്ഘാടനം ചെയ്‌തു. ആർ.എസ്.എസ് വിഭാഗ് സമ്പർക്ക പ്രമുഖ് എം. ജയകുമാർ കുട്ടികളുടെ കൈയെഴുത്ത് മാസിക ആദിത്യ വർമ്മയ്ക്ക് നൽകി പ്രകാശനം ചെയ്‌തു. ബാലികാസദനം പ്രസിഡന്റ് ബി. രാധാകൃഷ്ണൻ ആദിത്യ വർമ്മയ്ക്ക് ഉപഹാരം സമ്മാനിച്ചു. ബാലികാസദനത്തിലെ കുട്ടികൾ വനവാസികളുടെ നാടൻപാട്ട്, ആദിവാസി നൃത്തം, നാടകം, കരാട്ടേ പ്രദർശനം തുടങ്ങി വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. കേരള വനവാസി വികാസ കേന്ദ്രം പ്രാന്തീയ ശിക്ഷാ പ്രമുഖ് ഡി.എൽ. സുബ്രഹ്മണ്യൻ സംഘടനാ സന്ദേശം നൽകി. കവിയും എഴുത്തുകാരനുമായ വെള്ളനാട് കൃഷ്ണൻകുട്ടി നായർ, ബാലികസദനം സെക്രട്ടറി വി. ഗോപകുമാർ എന്നിവർ സംസാരിച്ചു.