കുഴിത്തുറ: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ബി.ജെ.പി നാഗർകോവിലിൽ നടത്തിയ റാലിയിൽ സ്ത്രീകൾ ഉൾപെടെ ആയിരക്കണക്കിന് പേർ പങ്കെടുത്തു. ഇന്നലെ വൈകിട്ട് 4 ന് പാർവതിപുരം പാലത്തിൽ നിന്ന് ആരംഭിച്ച റാലി നാഗർകോവിൽ കളക്ടർ ഓഫീസിനു മുന്നിൽ അവസാനിച്ചു. മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് ധർമ്മരാജ, വേലൂർ ഇബ്രാഹിം, മുതിർന്ന നേതാവ് എം.ആർ.ഗാന്ധി തുടങ്ങിയവർ പങ്കെടുത്തു. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ജില്ലാ പൊലീസ് സൂപ്രണ്ട് ശ്രീനാഥിന്റെ നേതൃത്വത്തിൽ കനത്ത പൊലീസ് സുരക്ഷയും ഒരുക്കിയിരുന്നു.
|