ഉഴമലയ്ക്കൽ: ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്തിലെ പരുത്തിക്കുഴി ചിറ്റാറിൽ ബലിക്കടവ് നിർമ്മാണത്തിന് ഭരണാനുമതി ലഭിച്ചു. പരുത്തിക്കുഴി നിവാസികളുടെ ചിരകാല സ്വപ്നമാണ് ബലിക്കടവ്. കേരളാ ആർട്സ് സ്റ്റേഡിയത്തിന് സമീപമുള്ള കടവിലാണ് ബലിക്കടവ് നിർമ്മിക്കുന്നത്. ജലസേചന വകുപ്പ് മന്ത്രിയ്ക്ക് ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉഴമലയ്ക്കൽ സുനിൽ കുമാർ നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആദ്യഘട്ടമായി മൈനർ ഇറിഗേഷൻ വകുപ്പിൽ നിന്നും മൂന്ന് ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചത്. ഉടൻ തന്നെ ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് പണി ആരംഭിക്കുമെന്ന് മൈനർ ഇറിഗേഷൻ കാട്ടാക്കട അസിസ്റ്റന്റ് എഞ്ചിനിയർ അരുൺ അറിയിച്ചു.