വെഞ്ഞാറമൂട് : ശ്രീഗോകുലം നഴ്സിംഗ് കോളേജ് ഏഴാമത് ബാച്ച് നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങും കോളേജ് ഡേ ആഘോഷങ്ങളും നടന്നു. പാലിയം ഗ്രൂപ്പ് ചെയർമാൻ ഡോ. എം.ആർ. രാജഗോപാൽ ഉദ്ഘാടനം ചെയ്തു. ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ലഫ്. കേണൽ പ്രൊഫ. മീരാ കെ. പിള്ള, റിപ്പോർട്ട് അവതരിപ്പിച്ചു. ഡീൻ ഡോ. ചന്ദ്രമോഹൻ, ഡോ. ഭാസി, പ്രൊഫ. ബിന്ദു എന്നിവർ സംസാരിച്ചു. ദശവത്സരാഘോഷങ്ങളുടെ ഭാഗമായിട്ടുള്ള സ്മരണിക 'തിരനോട്ടം' ഗോകുലം ഗോപാലൻ പ്രകാശനം ചെയ്തു. ഡയറക്ടർ ഡോ. കെ.കെ. മനോജൻ സ്വാഗതവും പ്രൊഫ. മാലതി നന്ദിയും പറഞ്ഞു.