അണ്ടൂർക്കോണം: പള്ളിയാപറമ്പ് കീഴൂർ ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ ഉത്രം മഹോത്സവം 4 മുതൽ 10 വരെ നടക്കും. 4ന് രാവിലെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 9.30ന് നവകപഞ്ചഗവ്യ കലശാഭിഷേകം, വൈകിട്ട് 6.15 നും 8.15നും മദ്ധ്യേ തൃക്കൊടിയേറ്റ്, 8ന് ദേവിയെ കുടിയിരുത്തൽ, തോറ്റംപാട്ട്, തുടർന്ന് ലഘുഭക്ഷണം. 5ന് രാവിലെ അഷ്ടദ്രവ്യ മഹാഗണപതിഹോമം, 10ന് മഹാവിഷ്ണുപൂജ, ഉച്ചയ്ക്ക് 12ന് അന്നദാനം, 6ന് തോറ്റംപാട്ട്. 6ന് രാവിലെ അഷ്ട ദ്രവ്യ മഹാഗണപതിഹോമം, 9.30ന് സമൂഹപൊങ്കാല, ഉച്ചയ്ക്ക് 12ന് സമൂഹസദ്യ, 8ന് മാലപ്പുറംപാട്ട്. 7ന് രാവിലെ അഷ്ടദ്രവ്യ മഹാഗണപതിഹോമം, 10ന് നവക പഞ്ചഗവ്യകലശാഭിഷേകം, 10.30ന് ആയില്യപൂജ, 12ന് അന്നദാനം, തോറ്റംപാട്ട്. 8ന് രാവിലെ അഷ്ടദ്രവ്യ മഹാഗണപതിഹോമം, 12ന് അന്നദാനം, വൈകിട്ട് 7.45ന് കൊന്നുതോറ്റുപാട്ട്. 9ന് രാവിലെ അഷ്ടദ്രവ്യ മഹാഗണപതിഹോമം, 12ന് അന്നദാനം, 8ന് പുഷ്പാഭിഷേകം, തുടർന്ന് ശ്രീഭൂതബലി. 10ന് രാവിലെ 5.15ന് ഉരുൾ, 5.30ന് തോറ്റംപാട്ട്, അന്നദാനം, വൈകിട്ട് 4.30ന് ഗരുഡൻ തൂക്കം, 8ന് അലങ്കാരത്തൂക്കം, 12.30ന് ഗുരുതി തർപ്പണം.