കാട്ടാക്കട: കൊല്ലോട് തമ്പുരാൻ ഭദ്രകാളീ ക്ഷേത്രത്തിലെ കാളിയൂട്ട് മഹോത്സവം 6ന് സമാപിക്കും. ഇന്ന് രാവിലെ 6ന് ഗണപതിഹോമം, ഉച്ചയ്ക്ക് 12.30ന് കല്യാണ സദ്യ, വൈകിട്ട് 4ന് താലപ്പൊലി ഘോഷയാത്ര, വൈകിട്ട് 6ന് സഹസ്ര ദീപക്കാഴ്ച, 7.30ന് മാലപ്പുറം പാട്ട്, രാത്രി 9ന് നൃത്തസന്ധ്യ. 3ന് രാവിലെ 8ന് മൃത്യുഞ്ജയ ഹോമം, ഉച്ചയ്ക്ക് 12ന് സമൂഹ സദ്യ, രാത്രി 7ന് കളം കാവൽ, 9ന് നൃത്തം. 4ന് രാവിലെ 6ന് ഗണപതിഹോമം, ഉച്ചയ്ക്ക് 12ന് അന്നദാനം, രാത്രി 9.30ന് മാന്ത്രിക നാടകം. 5ന് രാവിലെ 6ന് ഗണപതിഹോമം, 8ന് മൃത്യുഞ്ജയഹോമം, ഉച്ചയ്ക്ക് 12.30ന് സമൂഹസദ്യ, വൈകിട്ട് 6.30ന് പുഷ്പാഭിഷേകം, 7.30ന് കളംകാവൽ. 6ന് രാവിലെ 9ന് സമൂഹ പൊങ്കാല, 9.30ന് പ്രഭാത ഭക്ഷണം, വൈകിട്ട് 5.30ന് താലപ്പൊലി ഘോഷയാത്ര, രാത്രി 8ന് കുത്തിയോട്ടം, ഉരുൾ. 10ന് കൊടിയിറക്ക്, ഗുരുസി,ആറാട്ട്.