kovalam

കോവളം: എസ്.എൻ.ഡി.പി യോഗം കോവളം യൂണിയൻ നേതൃസംഗമവും പ്രവർത്തക കൺവെൻഷനും യോഗം കൗൺസിലർ പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്‌തു. യോഗത്തിൽ യൂണിയൻ പ്രസിഡന്റ് കോവളം ടി.എൻ. സുരേഷ് അദ്ധ്യക്ഷനായിരുന്നു. യോഗം കൗൺസിലർ വിപിൻരാജ്, യൂണിയൻ സെക്രട്ടറി തോട്ടം കാർത്തികേയൻ, വൈസ് പ്രസിഡന്റ് പെരിങ്ങമ്മല സുശീലൻ, ഡയറക്ടർ ബോർഡ് അംഗം ആർ. വിശ്വനാഥൻ, ഗുരുദേവ മാട്രിമോണിയൽ കോ ഓർഡിനേറ്റർ രാജീവ് കോട്ടയം, യൂണിയൻ ഭാരവാഹികളായ മണ്ണിൽ മനോഹരൻ, കരുംകുളം പ്രസാദ്, കട്ടച്ചൽകുഴി പ്രദീപ്, മംഗലത്തുകോണം ആർ. തുളസീധരൻ, ഡോ. നന്ദകുമാർ, സി. ഷാജിമോൻ, വനിതാസംഘം കേന്ദ്ര കമ്മിറ്റിയംഗം ഗീതാമധു, ഇടത്തേക്കോണം സിന്ധു, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് മുല്ലൂർ വിനോദ് കുമാർ, സെക്രട്ടറി അരുമാനൂർ ദീപു തുടങ്ങിയവർ സംസാരിച്ചു.