ഉഴമലയ്ക്കൽ: ഉഴമലയ്ക്കൽ കാഞ്ഞിരംമൂട് വലിയുള്ളാഹ് ദർഗാഷെരീഫിലെ ഉറൂസ് മുബാറക്ക് ആരംഭിച്ചു. എല്ലാ ദിവസവും രാത്രി 8 മുതൽ മത പ്രഭാഷണം. 6ന് രാവിലെ അന്നദാനത്തോടെ ഉറൂസ് പരിപാടികൾ സമാപിക്കും. അൻസർ ജൗഹരി അൽഹിശാമി, എസ്.എം. ബഷീർ മൗലവി, ഷിഹാബുദീൻ മൗലവി, സിദ്ദിഖ് മൗലവി എന്നിവർ പ്രഭാഷണങ്ങൾക്ക് നേതൃത്വം നൽകും.