തിരുവനന്തപുരം: ഇന്ത്യൻ അക്കാഡമി ഒഫ് പീഡിയാട്രിക്‌സ് തിരുവനന്തപുരം ശാഖയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ കോളേജ് ചൈൽഡ് ഡവലപ്‌മെന്റ് സെന്ററിൽ ബാലാവകാശ സമ്മേളനം സംഘടിപ്പിച്ചു.

കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ, ഐ.സി.എ.എൻ.സി.എൽ എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി. ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്ത്, ആരോഗ്യസർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.എം.കെ.സി. നായർ, ബാലാവകാശ കമ്മീഷൻ അംഗം ഫാ. ഫിലിപ്പ് പാറക്കാട്ട്, ഫോറൻസിക് വിദഗ്ദ്ധൻ ഡോ. ജഗദീശ് നാരായണ റെഡ്ഡി, ഐ.എ.പി കേരളാ പ്രസിഡന്റ് ഡോ.എം. നാരായണൻ, ജില്ലാ പ്രസിഡന്റ് ഡോ. ബെന്നറ്റ് സൈലം, വൈസ് പ്രസിഡന്റ് ഡോ. അഞ്ജു ദീപക്, ഡോ.ടി.വി. അനിൽകുമാർ, സി.ഡി.സി ഡയറക്ടർ ഡോ. ബാബുജോർജ്, സോഷ്യൽ സെക്യൂരിറ്റി മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ, എസ്.എ.ടി സൂപ്രണ്ട് ഡോ.എ. സന്തോഷ് കുമാർ, ഡോ.പി.എ. മുഹമ്മദ് കുഞ്ഞ്, ഡോ.വി.എച്ച്. ശങ്കർ, ഡോ.കെ.എസ് പ്രവീൺ എന്നിവർ സംസാരിച്ചു.