നെടുമങ്ങാട്: ഇരിഞ്ചയം കുഴിവിള ശ്രീമഹാദുർഗ ഭദ്രകാളി ക്ഷേത്രത്തിൽ ഉത്രം ആറാട്ട് മഹോത്സവവും പ്രതിഷ്ഠ വാർഷികവും 4 മുതൽ 10 വരെ തീയതികളിൽ നടക്കുമെന്ന് പ്രസിഡന്റ് ഷിബുവും സെക്രട്ടറി രാജേഷും അറിയിച്ചു. പതിവ് ചടങ്ങുകൾക്ക് പുറമെ 4ന് രാവിലെ 9ന് അന്നദാനം, വൈകിട്ട് 7.50നു മേൽ തൃക്കൊടിയേറ്റ്, 9നും 9.30നും മദ്ധ്യേ കാപ്പുകെട്ടി കുടിയിരുത്ത്. 6ന് രാവിലെ 9ന് സമൂഹപൊങ്കാല, സമൂഹ സദ്യ,വൈകിട്ട് 5ന് ദേശതാലപ്പൊലി, 7ന് വൈകിട്ട് 5ന് ആയില്യപൂജ,10ന് രാവിലെ 5.30ന് മഹാഗണപതി ഹോമം,12ന് അന്നദാനം, വൈകിട്ട് 5ന് പഴവടി മഹാഗണപതി ക്ഷേത്ര ആറാട്ടുകടവിലേക്ക് എഴുന്നള്ളത്ത് ഘോഷയാത്ര, തുടർന്ന് 25ന് കലശാഭിഷേകം.