തിരുവനന്തപുരം: വർക്കല വടശേരിക്കോണം ശ്രീനാരായണ മഹാവിഷ്ണു ക്ഷേത്രത്തിലെ അത്ത മഹോത്സവം നാല് മുതൽ 11 വരെ നടക്കും. എല്ലാദിവസവും പുലർച്ചെ 5 മുതൽ നിർമ്മാല്യദർശനം,​ അഷ്ടദ്രവ്യ മഹാഗണപതി ഹോമം,​ ഉഷഃപൂജ,​ നവക കലശപൂജ,​ കലശാഭിഷേകം,​ കളഭാഭിഷേകം,​ ഉച്ചപൂജ. രാത്രി അത്താഴപൂജ,​ ശ്രീഭൂതബലി എന്നിവയുണ്ടാകും. 4ന് രാവിലെ 9ന് കൊടിയേറ്റ്,​ തുടർന്ന് വലിയകാണിക്ക,​ വൈകിട്ട് 6ന് സോപാന സംഗീതം. 6ന് രാവിലെ പുനരുദ്ധരിച്ച ശാസ്‌താ ക്ഷേത്രത്തിൽ പുനഃ:പ്രതിഷ്ഠ. 9ന് വൈകിട്ട് 6.30ന് മാജിക് ഷോ,​ രാത്രി 8ന് നൃത്തനൃത്യങ്ങൾ. 10ന് വൈകിട്ട് 6.30ന് ഓണപ്പാട്ടുകളും രാത്രി 8ന് ശ്രീനാരായണപുരം ഗവ.യു.പി.എസ് ഡാൻസ് അക്കാഡമിയിലെ കുട്ടികളുടെ അരങ്ങേറ്റവും ഗുരുദേവ് നൃത്തവിദ്യാലയത്തിലെ കുട്ടികളുടെ നൃത്തനൃത്യങ്ങളും. 10ന് പള്ളിവേട്ട എഴുന്നള്ളത്ത്. 11ന് രാവിലെ 11ന് നാഗരൂട്ട്,​ ഉച്ചയ്‌ക്ക് 3ന് ആറാട്ട് ബലി,​ 4ന് ആറാട്ട് എഴുന്നള്ളത്ത്,​. വൈകിട്ട് 4.30ന് ചാക്യാർകൂത്ത്, രാത്രി 7.30ന് താലപ്പൊലിയും ചമയവിളക്കും. 8.30ന് നാദസ്വരകച്ചേരി,​ 9.30ന് മെഗാ ഷോ.