തിരുവനന്തപുരം: വൈ.എം.സി.എ.ഹാളിൽ ഖാദി വില്പന മേള തുടങ്ങി. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. രാജീവ് മാത്യുഫിലിപ്പിന് ഉത്പന്നം നൽകി സൗത്ത് ഇന്ത്യൻ ബാങ്ക് ചെയർമാൻ സലിം ഗംഗാധരൻ ആദ്യവില്പന നിർവഹിച്ചു. ട്രിവാൻഡ്രം സർവോദയസംഘമാണ് മേള നടത്തുന്നത്. ഉദ്ഘാടന ചടങ്ങിൽ സംഘം രക്ഷാധികാരരി എം. നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ എം.വി. ജയലക്ഷ്മി, കെ.ജി. ബാബുരാജ് തുടങ്ങിയവർ സംസാരിച്ചു. പി. ശശികുമാർ സ്വാഗതവും ആർ. കിഷോർകുമാർ നന്ദിയും പറഞ്ഞു. മേള 15ന് സമാപിക്കും. മേളയിൽ ഉത്പന്നങ്ങൾക്ക് 30 മുതൽ 60 ശതമാനം വരെ വിലക്കിഴിവ് ലഭിക്കും.