വക്കം: കീഴാറ്റിങ്ങൽ എസ്.എൻ.ഡി.പി ശാഖാ യോഗത്തിന്റെ ആഭിമുഖ്യത്തിൽ 13-ാമത് പ്രതിഷ്ഠാ വാർഷികവും ഭരണസമിതി തിരഞ്ഞെടുപ്പും 8ന് നടക്കും. രവിലെ 10ന് ഗുരുമന്ദിരത്തിൽ പൂജയും സമൂഹപ്രാർത്ഥനയും നടക്കും. വൈകിട്ട് 3ന് നടക്കുന്ന പൊതുയോഗം യൂണിയൻ പ്രസിഡന്റ് വിഷ്ണുഭക്തൻ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. സ്വാമി ഋതംബാരാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. ഡി. വിപിന രാജ് മുഖ്യ പ്രഭാഷണം നടത്തും. ശ്രീകുമാർ പെരുങ്ങുഴി, അഴൂർ ബിജു, കൃത്തി ദാസ്, ചിത്രാംഗതൻ, ജലജാ, ആർ.എസ്. ജോഷ് തുടങ്ങിയവർ സംസാരിക്കും. തുടർന്ന് ഭരണസമിതി തിരഞ്ഞെടുപ്പ് നടക്കും.