ഭുവനേശ്വറിൽ നടന്ന ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിലെ വനിതാ ബോക്സിംഗിൽ സ്വർണം നേടിയ ഇന്ദ്രജ കെ.എ, ജോഷ്‌മി ജോസ്, വെള്ളി നേടിയ അനശ്വര പി.എം, വെങ്കലം നേടിയ ശീതൾ ഷാജി എന്നിവർ പരിശീലകൻ ആർ.കെ. മനോജ് കുമാറിനൊപ്പം. കേരള യൂണിവേഴ്സിറ്റി താരങ്ങളാണ് നാലുപേരും.
കേരള യൂണിവേഴ്സിറ്റിക്ക്
ഫുട്ബാൾ കിരീടം
ഭുവനേശ്വർ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിൽ പുരുഷ വിഭാഗം ഫുട്ബാൾ കിരീടം കേരള യൂണിവേഴ്സിറ്റിക്ക്. ഫൈനലിൽ കേരള യൂണി. 4-3ന് പട്യാല പഞ്ചാബി യൂണിവേഴ്സിറ്റിയെ ഷൂട്ടൗട്ടിൽ കീഴടക്കി.
എം.ജി. അത്‌ലറ്റിക്സിൽ
റണ്ണേഴ്സ് അപ്പ്
അത്‌ലറ്റിക്സ് കോട്ടയം എം.ജി യൂണിവേഴ്സിറ്റി ഒാവറാൾ റണ്ണേഴ്സ് അപ്പായി. പുരുഷ വിഭാഗത്തിൽ സെക്കൻഡ് റണ്ണർഅപ്പും വനിതാ വിഭാഗത്തിൽ ഫസ്റ്റ് റണ്ണർ അപ്പുമാണ് എം.ജി.