കാടങ്കര : പനയറയ്ക്കൽ പുത്തൻവീട്ടിൽ വേലായുധൻ നായരുടെ ഭാര്യ ശ്യാമളഅമ്മ (74) നിര്യാതയായി. മക്കൾ: ഉഷാകുമാരി, ഗോപാലകൃഷ്ണൻ (കെ.എ.എൽ), ശ്രീകല, ലേഖ, മിനി. മരുമക്കൾ: പരേതനായ ശ്രീകണ്ഠൻനായർ, സിന്ധു സി. നായർ, ഭുവനേന്ദ്രൻ നായർ (സഹകരണ ബാങ്ക് വെൺപകൽ), പരേതനായ ജയകുമാർ, കുമാർ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9.30ന്.

ചന്ദ്രിക

ഉള്ളൂർ: മെഡിക്കൽകോളേജ്, നീരാഴി ലെയ്‌ൻ ശിവഗംഗയിൽ എൻ. പ്രഭാകരന്റെ (എ.സി മെഡിക്കൽസ് , മെഡിക്കൽ കോളേജ്) ഭാര്യ ചന്ദ്രിക ആർ. (60) നിര്യാതയായി. മകൾ: ഡോ. ചിത്ര എൽ. മരുമകൻ: വിഷ്ണു വി. ദാസ്. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.

അഭിലാഷ് ബാബു

കല്ലമ്പലം : ഒറ്റൂർ, ഞെക്കാട് മധുരക്കോട് ചാവരുവീള വീട്ടിൽ ബാബുവിന്റെയും ലേഖയുടെയും മകൻ അഭിലാഷ് ബാബു (22) നിര്യാതനായി. സഹോദരങ്ങൾ: അഭിനന്ദ് ബാബു, ആർദ്രബാബു. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.