തിരുവനന്തപുരം: പേട്ട ശ്രീ മുത്താരമ്മൻ കോവിലിലെ അമ്മൻകൊട മഹോത്സവം 16,17,18 തീയതികളിൽ നടക്കും. കാൽനാട്ട് ദിവസമായ 13ന് രാവിലെ 6.45ന് ഗണപതിഹോമം, 10ന് അന്നദാനസദ്യ. 16ന് രാവിലെ അഭിഷേകം, 12ന് വില്പാട്ട്, വൈകിട്ട് 5ന് നെയ്യാണ്ടിമേളം, 6.30ന് ശ്രീ മുത്താരമ്മയുടെ ഉൗരുചുറ്റൽ ചടങ്ങ്. 17ന് രാവിലെ 10ന് വില്പാട്ട്, ഉച്ചയ്‌ക്ക് 2.30ന് നെയ്യാണ്ടിമേളം, 6.30ന് നൃത്താർച്ചന, രാത്രി 12ന് അലങ്കാര ദീപാരാധന,പടപ്പ്. 18ന് രാവിലെ 8ന് പ്രസാദ വിതരണം, 10ന് വില്പാട്ട്, നെയ്യാണ്ടിമേളം, വൈകിട്ട് 4ന് ഉച്ചക്കൊട, തുടർന്ന് മഞ്ഞപ്പാൽ നീരാട്ട്, 6ന് മംഗളഗുരുസി. 24ന് രാവിലെ ദീപാരാധന, ഉച്ചയ്‌ക്ക് രാഹുകാലപൂജ (നാരങ്ങ വിളക്ക്), വൈകിട്ട് 5ന് പൊങ്കാല.