കല്ലമ്പലം:കാവനാട്ടുകോണം വലിയവിളാകം ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും പൂയം തിരുന്നാൾ മഹോത്സവവും 7ന് നടക്കും. രാവിലെ 5.50ന് അഷ്ടദ്രവ്യമഹാഗണപതിഹോമം,8.45 ന് സമൂഹപൊങ്കാല,10ന് നാഗരൂട്ടും പുള്ളുവൻ പാട്ടും, ഉച്ചയ്ക്ക് 12.15ന് അന്നദാനം,വൈകിട്ട് 6ന് വാദ്യഘോഷങ്ങളോടുകൂടിയുള്ള ചാർത്തും ചുറ്റുവിളക്കും,ആകാശ ദീപക്കാഴ്ചയും,രാത്രി 7ന് മാടൻസ്വാമിക്ക് ഗുരുസി.